വള്ളത്തോള്‍ നാരായണ മേനോന്‍
1878 ഒക്ടോബര്‍ 16 നാണ് വള്ളത്തോള്‍
നാരായണമേനോന്‍ ജനിച്ചത്.മലബാറിലെ
വെട്ടത്തുനാടാണ് ജന്മസ്ഥലം.
മലയാള സാഹിത്യത്തിനും, സംസ്കാരത്തിനും സാര്‍വ്വദേശീയ
അംഗീകാരം
നേടിത്തന്ന ആദ്യത്തെ മഹാകവിയാണ് വള്ളത്തോള്‍ നാരായണമേനോന്‍.
ആധുനിക കവിത്രയത്തിലെ ശബ്ദസുന്ദരനായ മഹാകവിയിരുന്നു
അദ്ദേഹം.
വള്ളത്തോള്‍ ജീവിതത്തേയും പ്രകൃതിയേയൂം എല്ലാ പരിമിതികളോടും
കൂടി സ്നേഹിക്കുന്ന കവിയായിരുന്നു.ദേശീയ ബോധത്തിന്‍റെ ആവിഷ്കര്‍ത്താവായിരുന്നു
അദ്ദേഹം. തന്‍റെ നാടിന്‍റെ സാംസ്ക്കാരിക പൈതൃകവും പ്രകൃതി മനോഹാരിതയും,ദാരതസ്ത്രീകളുടെ
ദാവശുദ്ധിയും,മാതൃഭാഷാസ്നേഹവും,ദേശസ്നേഹവുമൊക്കെ ആ മഹാകവിയുടെ കവിതകളില്‍നിറഞ്ഞു നില്‍ക്കുന്നു.
മാത്രവുമല്ല ചുറ്റുമുള്ള സമൂഹത്തിലെ
ചെറുതും വലുതുമായ ജീര്‍ണ്ണനങ്ങള്‍ക്കെതിരെ പടവാളോങ്ങാനും അദ്ദേഹം മറന്നില്ല. 1958 മാര്‍ച്ച് 13-)0 തീയതി മഹാനായ
ആ സാഹിത്യകലോപാസകന്‍ മണ്മറഞ്ഞു.
പ്രധാനകൃതികള്‍
ചിത്രയോഗം(മഹാകാവ്യം),അച്ഛനുംമകനും,ശിഷ്യനുംമകനും,മഗ്ദലനമറിയം,
ബന്ധനസ്ഥനായ അനിരുദ്ധന്‍,ബധിരവിലാപം,കൊച്ചുസീത,ഗണപതി(ഖണ്ഡകാവ്യങ്ങള്‍),
സാഹിത്യമഞ്ജരി,അഭിജ്ഞാനശാകുന്തളം,വാല്ക്മീകി രാമായണം,ഋഗ്വേദം(വിവര്‍ത്തനങ്ങള്‍),
എന്‍റെ ഗുരുനാഥന്‍
No comments:
Post a Comment