Sunday, 8 November 2015

എന്‍റെകഥ
ഒരു ചട്ടകൂടിലുംഒരുങ്ങി നില്‍ക്കാതെ സ്വന്തം ജീവിതത്തെ പച്ചയായി അവതരിപ്പിച്ചുകൊണ്ടുനടത്തിയ ഈ ജീവിത കാവ്യം .ഒരു സ്ത്രീയുടെ എല്ലാ വികാരവിചാരതലങ്ങളെയും സന്നിവേശിപ്പിച്ചുകൊണ്ട്‌ കാണിച്ചആധയ്ര്യത്തിനു മുന്നില്‍ വാക്കുകള്‍ മതിയാകുന്നില്ല .ഏവരുംവായിച്ചിരിക്കേണ്ടഒരു ആത്മകഥയാനത്.ഇതുപോലെ ഒരു പുസ്തകംലോകസാഹിത്യചരിത്രത്തില്‍ ഇത് മാത്രമാണ്.
വാക്കുകളുടെ തീക്ഷണത കൊണ്ടും ,ജീവിതത്തോടുള്ള തുറന്ന സമീപനം കൊണ്ടും,വായനക്ക് ഒരു നവ്യാനുഭവം നല്‍കാന്‍ മാധവികുട്ടിക്ക്‌ സാധിച്ചു .ഈ പുസ്തകത്തിലെ ആശയങ്ങളെ എത്ര മാത്രം മനസിലാക്കാനാകും എന്നതരിയില്ലായെന്ക്കിലും വായിച്ചിരിക്കേണ്ട നോവല്‍ എന്നനിലയില്‍എന്റെ കഥ പ്ര്ര്ധാന്യം അര്‍ഹിക്കുന്നു. ധൈര്യത്യ്ന്‍റെയും,തുറന്നു പറചിലിന്‍റെയും ശൈലി ഈനോവലിനെ വേറിട്ടതാക്കുന്നു .ലൈംഗികതെയെകുറിച്ചുള്ളപരാമര്‍ശങ്ങള്‍  ആദ്യംവായനക്കാരന്‍ നെറ്റി ച്ചുളിക്കുമെന്ക്കിലും ഒന്നും തന്നെ കൂടി പോയിട്ടില്ല എന്നാ അറിവാണ് വായനാന്ധ്യം മനസ്സിലാക്കാന്‍ക ഴിയുന്നത്‌.ലോകോത്തര സാഹിത്യകാരി എന്നാ വിശേഷണംഒട്ടും അതിശയോക്തിയുളവാക്കുന്നില്ല.
എന്‍റെ കഥ എന്നാ പുസ്തകത്തിലെ ഓരോ കഥാനുഭവവുംഓരോ അനുഭവങ്ങളും കഥാകാരിയുടെ പ്രതീക്ഷകളുമായിരുന്നു.ആശുപത്രികിടക്കയിലെത്തിയ മധ്യവയസ്സുകഴിഞ്ഞ കഥാകാരി രോഗങ്ങള്‍ക്കിടയിലും അടുത്ത് വരുന്ന പുരുഷന്‍റെഗന്ധത്തില്‍ ആകൃഷ്ടയാവുന്നു.

രാജാവിന്റെ പ്രേമഭാജനം എന്നഭാഗത്തും തികച്ചും വത്യസ്തമായഒരു പ്രണയാനുഭവമാണ് മാധവികുട്ടി വിവരിക്കുന്നത്.കഥാകാരിക്ക് ഓരോ പ്രണയവും,പ്രണയനഷ്ട്ടവും ആ മൂല്യങ്ങലായിരുന്നു.പറഞ്ഞറിയിക്കാന്‍ കഴിയാതെ പോയപ്രണയമാണ്  വരാഹന്‍ എന്ന ഭാഗത്ത്‌ കാണുന്നത് .നാലപ്പാട്ട് തറവാട്ടില്‍ അമ്മമ്മയുടെ ആമിയായി കഥാകാരി ബാല്യം തുറന്നു കാട്ടുന്നു .കല്‍കത്തയിലേക്ക് പിഴുതു മാറ്റപെട്ടപോഴും പിന്നീട് പരിഷ്കൃതജനതയ്ക്കിടയില്‍ ഒറ്റപെട്ടു ജീവിച്ചപോഴുമുള്ള അനുഭവങ്ങള്‍ എന്റെ കഥയില്‍ കാണാം.ജീവിതത്തിന്‍റെമുഴുവന്‍ അനുഭവങ്ങളും കോര്‍ത്തിണക്കി ,ഞാന്‍ എന്തെന്ന് തുറന്നു പറയാന്‍ എന്തിന് മടിക്കണം എന്ന ചിന്ധയോടുള്ള ഈ തുറന്നെഴുത്ത് തീര്‍ച്ചയായും മഹാത്ഭുതം തന്നെയാണ് .

No comments:

Post a Comment