Sunday, 8 November 2015

                മലയാള വിമര്‍ശനസാഹിത്യം



മലയാളഭാഷയും മലയാളസാഹിത്യവും, ഉല്‍പ്പത്തിയും അഭിവൃത്തിയിലും, അതിരസ്കാര്യമായ ഒരു സംസ്കാരത്തില്‍ നിന്ന് ഉടലെടുത്തവയാണ്.മലയാളഭാഷയുടെ ഉദയവികാസത്തില്‍ നിന്ന് തമിഴും സംസ്കൃതവും ഉരുതിരിഞ്ഞവയാണ്.ഇവിടത്തെ സാഹിത്യവിമര്‍ശനത്തിന്റെ ചരിത്രത്തിലും ഈ രണ്ടു ഭാഷക്യാന് സജീവസംബന്ധമുള്ളത്.അതിന്റെ ഔല്പ്പതികമായ പശ്ചാത്തലം സംസ്കൃതസാഹിത്യമീമാംസ ആയിരിക്കും. അതിന്റെ വികാസത്തിന്റെ ഭൂമിക പാശ്ചാത്യസാഹിത്യചിന്തയാണ്.
എന്‍റെകഥ
ഒരു ചട്ടകൂടിലുംഒരുങ്ങി നില്‍ക്കാതെ സ്വന്തം ജീവിതത്തെ പച്ചയായി അവതരിപ്പിച്ചുകൊണ്ടുനടത്തിയ ഈ ജീവിത കാവ്യം .ഒരു സ്ത്രീയുടെ എല്ലാ വികാരവിചാരതലങ്ങളെയും സന്നിവേശിപ്പിച്ചുകൊണ്ട്‌ കാണിച്ചആധയ്ര്യത്തിനു മുന്നില്‍ വാക്കുകള്‍ മതിയാകുന്നില്ല .ഏവരുംവായിച്ചിരിക്കേണ്ടഒരു ആത്മകഥയാനത്.ഇതുപോലെ ഒരു പുസ്തകംലോകസാഹിത്യചരിത്രത്തില്‍ ഇത് മാത്രമാണ്.
വാക്കുകളുടെ തീക്ഷണത കൊണ്ടും ,ജീവിതത്തോടുള്ള തുറന്ന സമീപനം കൊണ്ടും,വായനക്ക് ഒരു നവ്യാനുഭവം നല്‍കാന്‍ മാധവികുട്ടിക്ക്‌ സാധിച്ചു .ഈ പുസ്തകത്തിലെ ആശയങ്ങളെ എത്ര മാത്രം മനസിലാക്കാനാകും എന്നതരിയില്ലായെന്ക്കിലും വായിച്ചിരിക്കേണ്ട നോവല്‍ എന്നനിലയില്‍എന്റെ കഥ പ്ര്ര്ധാന്യം അര്‍ഹിക്കുന്നു. ധൈര്യത്യ്ന്‍റെയും,തുറന്നു പറചിലിന്‍റെയും ശൈലി ഈനോവലിനെ വേറിട്ടതാക്കുന്നു .ലൈംഗികതെയെകുറിച്ചുള്ളപരാമര്‍ശങ്ങള്‍  ആദ്യംവായനക്കാരന്‍ നെറ്റി ച്ചുളിക്കുമെന്ക്കിലും ഒന്നും തന്നെ കൂടി പോയിട്ടില്ല എന്നാ അറിവാണ് വായനാന്ധ്യം മനസ്സിലാക്കാന്‍ക ഴിയുന്നത്‌.ലോകോത്തര സാഹിത്യകാരി എന്നാ വിശേഷണംഒട്ടും അതിശയോക്തിയുളവാക്കുന്നില്ല.
എന്‍റെ കഥ എന്നാ പുസ്തകത്തിലെ ഓരോ കഥാനുഭവവുംഓരോ അനുഭവങ്ങളും കഥാകാരിയുടെ പ്രതീക്ഷകളുമായിരുന്നു.ആശുപത്രികിടക്കയിലെത്തിയ മധ്യവയസ്സുകഴിഞ്ഞ കഥാകാരി രോഗങ്ങള്‍ക്കിടയിലും അടുത്ത് വരുന്ന പുരുഷന്‍റെഗന്ധത്തില്‍ ആകൃഷ്ടയാവുന്നു.

രാജാവിന്റെ പ്രേമഭാജനം എന്നഭാഗത്തും തികച്ചും വത്യസ്തമായഒരു പ്രണയാനുഭവമാണ് മാധവികുട്ടി വിവരിക്കുന്നത്.കഥാകാരിക്ക് ഓരോ പ്രണയവും,പ്രണയനഷ്ട്ടവും ആ മൂല്യങ്ങലായിരുന്നു.പറഞ്ഞറിയിക്കാന്‍ കഴിയാതെ പോയപ്രണയമാണ്  വരാഹന്‍ എന്ന ഭാഗത്ത്‌ കാണുന്നത് .നാലപ്പാട്ട് തറവാട്ടില്‍ അമ്മമ്മയുടെ ആമിയായി കഥാകാരി ബാല്യം തുറന്നു കാട്ടുന്നു .കല്‍കത്തയിലേക്ക് പിഴുതു മാറ്റപെട്ടപോഴും പിന്നീട് പരിഷ്കൃതജനതയ്ക്കിടയില്‍ ഒറ്റപെട്ടു ജീവിച്ചപോഴുമുള്ള അനുഭവങ്ങള്‍ എന്റെ കഥയില്‍ കാണാം.ജീവിതത്തിന്‍റെമുഴുവന്‍ അനുഭവങ്ങളും കോര്‍ത്തിണക്കി ,ഞാന്‍ എന്തെന്ന് തുറന്നു പറയാന്‍ എന്തിന് മടിക്കണം എന്ന ചിന്ധയോടുള്ള ഈ തുറന്നെഴുത്ത് തീര്‍ച്ചയായും മഹാത്ഭുതം തന്നെയാണ് .

ജീവചരിത്രം


വള്ളത്തോള്‍ നാരായണ മേനോന്‍
1878 ഒക്ടോബര്‍ 16 നാണ് വള്ളത്തോള്‍ നാരായണമേനോന്‍  ജനിച്ചത്.മലബാറിലെ വെട്ടത്തുനാടാണ് ജന്മസ്ഥലം.
മലയാള സാഹിത്യത്തിനും, സംസ്കാരത്തിനും സാര്‍വ്വദേശീയ അംഗീകാരം
നേടിത്തന്ന ആദ്യത്തെ മഹാകവിയാണ് വള്ളത്തോള്‍ നാരായണമേനോന്‍.
ആധുനിക കവിത്രയത്തിലെ ശബ്ദസുന്ദരനായ മഹാകവിയിരുന്നു അദ്ദേഹം.
വള്ളത്തോള്‍ ജീവിതത്തേയും പ്രകൃതിയേയൂം എല്ലാ പരിമിതികളോടും കൂടി സ്നേഹിക്കുന്ന കവിയായിരുന്നു.ദേശീയ ബോധത്തിന്‍റെ ആവിഷ്കര്‍ത്താവായിരുന്നു അദ്ദേഹം. തന്‍റെ നാടിന്‍റെ സാംസ്ക്കാരിക പൈതൃകവും പ്രകൃതി മനോഹാരിതയും,ദാരതസ്ത്രീകളുടെ ദാവശുദ്ധിയും,മാതൃഭാഷാസ്നേഹവും,ദേശസ്നേഹവുമൊക്കെ ആ മഹാകവിയുടെ  കവിതകളില്‍നിറഞ്ഞു നില്‍ക്കുന്നു. മാത്രവുമല്ല  ചുറ്റുമുള്ള സമൂഹത്തിലെ ചെറുതും വലുതുമായ ജീര്‍ണ്ണനങ്ങള്‍ക്കെതിരെ പടവാളോങ്ങാനും അദ്ദേഹം മറന്നില്ല. 1958 മാര്‍ച്ച് 13-)0 തീയതി  മഹാനായ ആ  സാഹിത്യകലോപാസകന്‍  മണ്മറഞ്ഞു.
പ്രധാനകൃതികള്‍
ചിത്രയോഗം(മഹാകാവ്യം),അച്ഛനുംമകനും,ശിഷ്യനുംമകനും,മഗ്ദലനമറിയം,
ബന്ധനസ്ഥനായ അനിരുദ്ധന്‍,ബധിരവിലാപം,കൊച്ചുസീത,ഗണപതി(ഖണ്ഡകാവ്യങ്ങള്‍),
സാഹിത്യമഞ്ജരി,അഭിജ്ഞാനശാകുന്തളം,വാല്ക്മീകി രാമായണം,ഋഗ്വേദം(വിവര്‍ത്തനങ്ങള്‍), എന്‍റെ ഗുരുനാഥന്‍


onln assgnmnt

മലയാളം, മധുരമെന്‍ ഭാഷ
ആമുഖം
മലയാളം മധുരം കിനിയുന്ന ഭാഷയാണ്. മലയാള നാട്ടിലെ ഏവര്‍ക്കും അങ്ങനെയാണ് അനുഭവപ്പെടുക.  മലയുടെയും അളത്തിന്‍റെയും (കുണ്ടിന്‍റെയും) ഇടയില്‍ ജീവിക്കുന്നവര്‍ സംസാരിക്കുന്ന ഭാഷ. മലയും അളവും കൂടിച്ചേര്‍ന്നാന് ‘മലയാളം’ എന്ന പദമുണ്ടായത്. തെന്നിന്ത്യന്‍ ഭാഷകളായ തമിഴും ,തെലുങ്കും ,കണ്ണടയും, നമ്മുടെ മലയാളവും ദ്രാവിഡ ഗോത്ര വിഭാഗത്തില്‍പ്പെട്ട ഭാഷകളാണ്. സംസ്കൃതം ഈ ഗോത്ര വിഭാഗത്തില്‍ വരുന്ന ഭാഷയല്ല. നമ്മുടെ ഭാഷയ്ക്ക് ക്ലാസ്സിക് (ശ്രേഷ്ഠ) പദവി ലഭിച്ചിട്ടില്ല.അതിനു വേണ്ടിയുള്ള മുറവിളികള്‍ കുറെ നാളുകളായി അരങ്ങേറുകയാണ്.തെലുങ്കിനും തമിഴിനുമൊക്കെ ഈ പദവി ലഭിച്ചു. അതിനാല്‍ നമുക്കും ലഭിക്കണമെന്ന ആവശ്യമാണ്‌ നാനാ ഭാഗത്ത്‌ നിന്നും ഉയര്‍ന്നു വരുന്നത്.ഭാഷയുടെ വളര്‍ച്ചയ്ക്ക് ഇങ്ങനൊരു പദവി ആവശ്യമില്ല.ഭാഷ ജന്മമെടുത് പാരമ്പര്യത്തിന്റെയും അതിന്‍റെ പ്രയാണത്തിന്റെയും ആരംഭ കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് ഈ പദവി സമ്മാനിക്കുന്നത്
വിവരശേഖരണം
മലയാള ഭാഷ ജന്മം കൊണ്ടിട്ട് അറുന്നൂറോ എഴുന്നൂറോ വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് പണ്ഡിത മതം.ആയിരതിയഞ്ഞൂരു വര്‍ഷത്തെ പാരമ്പര്യമുള്ള ഭാഷകല്‍ക്കാന് ഇപ്പോള്‍ ഈ പദവി ലഭിക്കുവാനുള്ള അര്‍ഹത.എന്നാല്‍ എ ഡി നാലാം നൂറ്റാണ്ട് മുതല്‍ മലയാളം ആശ്സായ വിനിമയത്തിനുള്ള ഉപാധിയായി ഉപയോഗിച്ചിരുന്നു എന്ന അഭിപ്രായം ഒരു ഭാഗത്തുണ്ട്.ഇതിനു സാക്ഷ്യമായി വയനാട് ജില്ലയിലെ എടയ്ക്കല്‍ ഗുഹയിലെ ശിലാലിഖിതങ്ങളെയാണ് ഭാഷ ഗവേഷകര്‍ എടുത്തു കാണിക്കുന്നത്.ഭാഷയുടെ ആത്മാവും ചൈതന്യവും കാത്തു സൂക്ഷിക്കുന്നതിനുള്ള ആത്മാര്‍ഥമായ കര്‍മ്മ പരിപാടികളാണ് ഉണ്ടാക്കേണ്ടത്.നമ്മുടെ ഗ്രാമീണ പദങ്ങള്‍ ഒക്കെയും,പ്രത്യേകിച്ച് വാമോഴിയിലുള്ളവ നമുക്ക് അന്യമായിട്ടുണ്ട്.വാമൊഴി വഴക്കങ്ങള്‍ ഓരോ ഭാഷയുടെയും ജീവനാണ്.അച്ചടികളില്‍ അക്ഷരങ്ങളായി പ്രക്ത്യക്ഷപ്പെടുന്നതിനേക്കാള്‍ ഊര്‍ജ്ജം വാമോഴികല്‍ക്കുണ്ട്.വര്‍ത്തമാന കാലഘട്ടത്തിലെ ഭാഷയില്‍ അവയുടെ പ്രയോഗവും പ്രയാണവും ഉണ്ടാകേണ്ടിയിരിക്കുന്നു.മറ്റു പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ നാം കടംകൊണ്ട് സ്വീകരിക്കെണ്ടാതുമുണ്ട്.കത്ത്,കരാര്,തകരാറ്,ഇനാം,അസ്സല്‍ തുടങ്ങിയ പദാവലികള്‍ പേര്‍ഷ്യയില്‍ നിന്നും അറബിയില്‍ നിന്നും നാം കടംകൊണ്ടതാണ്.നമ്മുടെതായ പദങ്ങള്‍ ഇംഗ്ലീഷ്ലേക്ക് പോയിട്ടുണ്ട്. “ ബംഗ്ലാവ്” വരാന്ദ”  തുടങ്ങിയവ മലയാളത്തിന്‍റെ പാരമ്പര്യത്തനിമയില്‍ നിന്നു പിറന്ന പടങ്ങള്‍ ആണ്. ഇംഗ്ലീഷ് ഭാഷ ലോക ഭാഷയായി വികസിച്ചതു ലോകമെമ്പാടും ഉള്ള ഭാഷകളില്‍ നിന്നും പദങ്ങള്‍കടംകൊണ്ടാതിനാലാണ്.എഴുത്തുകാര്‍ക്കും ഈ കര്‍മത്തില്‍ മഹത്തായ സംഭാവന ചെയ്യുവാന്‍ കഴിയും.വിശ്വവിഖ്യാതനായ ഷേക്സ്പിയര്‍ ഇങ്ഗ്ലിഷ് ഭാഷയ്ക്ക് ഇരുപതിരണ്ടായിരത്തില്‍ പരം വാക്കുകള്‍ സംഭാവന ചെയ്തിടുണ്ട്.ലാറ്റിന്‍,ഗ്രീക്ക്,തുടങ്ങിയ ഭാഷകളില്‍ നിന്നും അനേകം വാക്കുകള്‍ അദ്ദേഹം കടം കൊണ്ടു ഇങ്ഗ്ലിഷ് ഭാഷയില്‍ തന്നെ ആയിരതിഎഴുന്നൂറോളം വാക്കുകള്‍ അദ്ധേഹത്തിന്റെ സര്‍ഗ ഭാവനയില്‍ നിന്നും വിടര്ന്നതായി ഉണ്ട്.ഭാഷയുടെ പദസമ്പത്തും വര്ധിപ്പിക്കുന്നതിനു എന്തൊക്കെ ചെയ്യുവാന്‍ കഴിയുമോ അതൊക്കെയും ഭാഷ സ്നേഹികള്‍ ഏറ്റെടുത്തു നിര്‍വഹിക്കേണ്ടതാണ്.ആറായിരം ഭാഷകളില്‍ പകുതിയും നൂറു വര്‍ഷം കഴിയുമ്പോള്‍ മരിക്കുമോ എന്ന സന്ദേഹം രൂപപ്പെട്ടു വരുന്നുണ്ട്.ഇന്ത്യയില്‍ 164ഓളം വരുന്ന ഭാഷകള്‍ മൃത പ്രായത്തിലുള്ള അവസ്ഥ കൈവരിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്.വാമൊഴിയില്‍ നിന്നു വരമൊഴിയിലെതാന്‍ കഴിയാത്ത അനേകം ഭാഷകളുണ്ട്.ഗോത്ര വിഭാഗക്കാരുടെ ഭാഷകളാണ് ഇവയില്‍ ഏറെയും.ഈ ഭാഷകളെ വരമൊഴിയില്‍ എത്തിക്കെണ്ടാതുണ്ട്.അതിനായി ലിപി കണ്ടെത്തണം.ഭാഷയെ നിലനിര്‍ത്തിയാല്‍ മാത്രമേ അതുമായി ബന്ധപ്പെട്ട തലമുറയുടെ പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കാന്‍ കഴിയൂ
ഉപസംഹാരം
     “മലയാള കവിത പോലും എഴുത്തച്ഛന്‍റെ കാലം വരെ രണ്ടു കൈവഴിയില്‍ ആയിരുന്നു”.പാട്ടും മണിപ്രവാളവും പാട്ടുപ്രസ്ഥാനമെന്നത് തമിഴിന്റെ സ്വാധീന വലയത്തില്‍ ആയിരുന്നു,മണിപ്രവാളമാകട്ടെ സംസ്കൃതത്തിന്റെ കാല്ച്ചുവട്ടിലും.ഇവ രണ്ടിനെയും വിളക്കിചേര്‍ത്തത് ഭാശാപിതാവായിരുന്നു.ഈ രണ്ടു ഭാഷകളിലെയും തല്ലെണ്ടാതിനെ തള്ളിയും കൊല്ലേണ്ടതിനെ കൊണ്ടും ഒരു നവീന കാവ്യ ഭാഷാ പ്രയോഗ നിര്‍മ്മിതി അദ്ധേഹത്തിന്റെ സംഭാവനയാണ്”
     ആധുനിക കാലത്തെ കവിതയിലും ഗദ്യത്തിലും പുതു രീതിയുടെ പ്രയാണ ലാവണ്യം ദര്‍ശിക്കാവുന്നതാണ്.  “ ഭാഷ കുറ്റകൃത്യത്തിന്‍റെ സൗന്ദര്യത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ പുതുമ. ഒ.വി.വിജയന്‍ പദങ്ങള്‍ക്കു  നല്‍കിയ യോഗാത്മകത ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട   ഒന്നാണ്. ആധുനിക നഗരത്തിന്‍റെ അനിശ്ചിതാവസ്ഥ “ ആള്‍ക്കൂട്ടത്തിലെ” ഭാഷയില്‍, ആഴമേറിയ വികാരമായി നിറഞ്ഞു നിന്നു. വി. കെ. എന്‍.ഉം സക്കറിയയും നമ്മുടെ കോമാളി യുഗത്തിനെതിരെ ഒരു വിരൂധ്വോക്തിയുടെ ഭാഷ സൃഷ്ടിച്ചെടുത്തതായി” പ്രശസ്ത നിരൂപകന്‍ കെ.പി.അപ്പന്‍നിരീക്ഷിക്കുന്നുണ്ട്. 
clickhere powerpoint

innvtv lsnpln